കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി 2018-2019 വര്‍ഷത്തെ റിലീഫിന്റെ ആദ്യ ഗഡു കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം.പി ജാഫറിന് അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ. എം.സി.സി. വൈസ് പ്രസിഡന്റ് യാക്കൂബ് ആവിയില്‍ കൈമാറി.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുള്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. അഡ്വ. എന്‍.എ. ഖാലിദ്, സി.എം. ഖാദര്‍ ഹാജി, പി.എം ഫാറൂഖ്, പി.കെ.ഇബ്രാഹിം,.എം.എം.നാസര്‍., യാക്കൂബ്. ആവിയില്‍ , കെ.കെ. ബദുറുദ്ധീന്‍ ,ഷംസുദ്ധീന്‍ ,എം.വി. കെ.എച്ച്.ഖാലിദ്, മജീദ് ചിത്താരി, ഹക്കീം മീനാപ്പീസ് എന്നിവര്‍ പ്രസംഗിച്ചു.

0 Comments