നീനുവിനെ ആര്‍ക്കും വിട്ടു കൊടുക്കില്ല, കൂടെ നിര്‍ത്തും: കെവിന്റെ പിതാവ്

നീനുവിനെ ആര്‍ക്കും വിട്ടു കൊടുക്കില്ല, കൂടെ നിര്‍ത്തും: കെവിന്റെ പിതാവ്

നീനുവിന്റെ ബന്ധുക്കള്‍ ഏതാനം ദിവസങ്ങാളായി കോട്ടയത്തു തങ്ങിയിരുന്നു എന്നു കെവിന്റെ പിതാവ് രാജന്‍. നീനുവിന്റെ സഹോദരന്‍ തന്നെ കാണാന്‍ വന്നിരുന്നു അമ്മയ്ക്കു നീനുവിനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്കു നീനു എവിടാണ് എന്ന് അറിയില്ല എന്ന് രാജന്‍ ഇവരോടു പറഞ്ഞു. അന്ന് സഹോദരന്‍ വന്ന അതേ ഇന്നോവയില്‍ തന്നെയാണു കെവിനെ തട്ടിക്കൊണ്ടു പോയതെന്നു പിതാവ് പറയുന്നു.

കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ സംരക്ഷം ഏറ്റെടുക്കുമെന്നും പെണ്‍കുട്ടിയുടെ ഭാവി ആശങ്കയിലാണ് എന്നും പഠന ചെലവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണ് എന്നും വനിത കമ്മീഷന്‍ കുടുംബാംഗങ്ങളെ അറിയിച്ചു. ഇനിയുള്ള കാലം നീനുവിനെ സംരക്ഷിക്കാന്‍ തന്നെയാണു തീരുമാനം ആര്‍ക്കും വിട്ടു കൊടുക്കില്ല എന്നു കെവിന്റെ പിതാവ് രാജന്‍ പറഞ്ഞു.

Post a Comment

0 Comments