ചിക്കന്‍ ഉപയോഗിക്കരുതെന്ന് മെഡിക്കല്‍ ഓഫീസറുടെ പേരില്‍ വ്യാജ ഉത്തരവ്; പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി

ചിക്കന്‍ ഉപയോഗിക്കരുതെന്ന് മെഡിക്കല്‍ ഓഫീസറുടെ പേരില്‍ വ്യാജ ഉത്തരവ്; പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി

നിപ്പാ വൈറസ് പകരുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ വീണ്ടും വ്യാജ പ്രചാരണം. ചിക്കന്‍ ഉപയോഗിക്കരുതെന്നുള്ള വ്യാജ ഉത്തരവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരിലാണ് ഉത്തരവ് പരക്കുന്നത്. വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയാണ് ഈ വ്യാജ വാര്‍ത്ത.

ഇത്തരത്തിലുള്ള ഉത്തരവുകളൊന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയിട്ടില്ല. നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതു മുതല്‍ ഇത്തരത്തില്‍ ഏറെ വ്യാജ പ്രചാരണങ്ങളും എത്തിയിരുന്നു. നിപ്പ വൈറസ് പനി ബ്രോയിലര്‍ കോഴികളിലൂടെ പകരുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. അതിനു ശേഷമാണ് വീണ്ടും വ്യാജ പ്രചാരണം നടക്കുന്നത്.


കോഴിയിറച്ചി ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പിന്റേതല്ലെന്നും ഇത്തരം വാര്‍ത്തകള്‍ തള്ളിക്കളയണമെന്നുമാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments