കാഞ്ഞങ്ങാട്: റോഡ് പണിയെടുക്കുന്നവെന്ന പേരില്‍ കോട്ടച്ചേരി കാനറ ബാങ്കിന് മുന്നില്‍ രണ്ട് ദിവസമായി കെ.എസ്.ടി.പി അധികൃതര്‍ ഗതാഗതം തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കെ.എസ്.ടി.പി റോഡ് ഉപരോധിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇന്നലെയും ഇന്നുമായി നോര്‍ത്ത് കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിള്‍ മുതല്‍ കനറാ ബാങ്കിന് മുന്‍വശം വരെയാണ് വെറും അര മണിക്കൂര്‍ മാത്രം റോഡ് പ്രവര്‍ത്തി നടത്തിയതിനു ശേഷം പിന്നീട് പ്രവര്‍ത്തി തുടര്‍ന്നില്ല. സര്‍വീസ് റോഡ് അടക്കം പ്രവര്‍ത്തി നടത്താതെ മു ന്നോട്ട് പോയതിനെ തുടര്‍ന്നാണ് വ്യാപാരി വ്യവസായി ഏ കോപന സമിതി നേതാക്കളായ സി യൂസുഫ് ഹാജി, സി.എ പീറ്റര്‍, എ സു ബൈര്‍, എം വി നോദ്, കെ.വി ലക്ഷ്മണന്‍, ബാബു ഷേണായ്, രാ ജേന്ദ്രകുമാര്‍, ത്വായിബ്, ഫൈസല്‍, ഷംസുദ്ധീന്‍ എന്നിവരു ടെ നേതൃത്വത്തില്‍ റോഡ് ഉപ രോധം നടത്തിയത്. കാനറബാങ്കിന് മുന്നിലുള്ള ഗതാഗത തടസം നീക്കാമെന്ന ഉറപ്പിന്‍ മേല്‍ വ്യാപാരികള്‍ പിരിഞ്ഞ് പോയി.
0 Comments