ചങ്ങരംകുളം: നിപ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ച ആളെയും സംസ്‌കാരചടങ്ങുകളെയും നവമാധ്യമങ്ങളിലൂടെ പരിഹസിച്ചയാള്‍ക്ക് ജോലി നഷ്ടമായി. ചങ്ങരംകുളം സ്വദേശി അഭിലാഷിനാണ് കുവൈറ്റില്‍ ജോലി നഷ്ടമായത്.
ഫേസ്ബുക്ക് ലൈവ് വിഡിയോ സന്ദേശത്തിലൂടെയാണ് ഇയാള്‍ മരിച്ച വ്യക്തിയെ പരിഹസിച്ചത്. ഇതിന്റെ വോയിസ് ക്ലിപ്പ് വൈറലായതോടെ നിരവധിയാളുകള്‍ ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ സാമൂഹിക മാധ്യമത്തിലൂടെ ക്ഷമാപണം നടത്തി തല ഊരാന്‍ ശ്രമിക്കുകയായിരുന്നു.
ഇയാളുടെ ഫേസ്ബുക്ക് ലൈവ് വിഡിയോ കമ്പനി അധികൃര്‍ കണ്ടതിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെടുകയായിരുന്നു. ഇയാള്‍ താമസിക്കുന്ന സ്ഥലത്തേക്കും പ്രതിഷേധവുമായി ആളുകള്‍ എത്തിയിരുന്നു. ഇതോടെ പന്തിയല്ലെന്ന് കണ്ട സുഹൃത്തുക്കള്‍ നാട്ടിലേക്ക് അയച്ചു.

0 Comments