ചെങ്ങന്നൂർ ചെങ്കോട്ടയായി; സജി ചെറിയാന് റിക്കാർഡ് ജയം

ചെങ്ങന്നൂർ ചെങ്കോട്ടയായി; സജി ചെറിയാന് റിക്കാർഡ് ജയം

ചെങ്ങന്നൂർ: കേരളം കാത്തിരുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാന് റിക്കാർഡ് വിജയം. ചെങ്ങന്നൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാൻ കൊയ്തെടുത്തത്. ഇടത് കേന്ദ്രങ്ങളെ പോലും അന്പരപ്പിച്ച 20,956 വോട്ടിന്‍റെ ഭൂരിപക്ഷം സജി ചെറിയാൻ സ്വന്തമാക്കുകയും ചെയ്തു. 1987-ലെ തെരഞ്ഞെടുപ്പിൽ മാമൻ ഐപ്പ് നേടിയ 15,703 എന്ന ഭൂരിപക്ഷമായിരുന്ന ഇതുവരെയുള്ള ചെങ്ങന്നൂരിലെ റിക്കാർഡ്.

Post a Comment

0 Comments