കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്ലാം മദ്രസയ്ക്ക് സമസ്ത പൊതു പരീക്ഷയില്‍ ഉന്നത വിജയം. രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ യെഴുതി അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം( Top Plus) നേടിയ ആയിരത്തി ഇരുന്നൂറ്റി മുപ്പത്തഞ്ച് കുട്ടികളില്‍ ഒമ്പത് പേര്‍ അതിഞ്ഞാല്‍ മദ്രസയില്‍ നിന്നുള്ളവരാണ്. പത്താം ക്ലാസില്‍ ഫാത്തിമ സെമീന 400 മാര്‍ക്കില്‍ 391 മാര്‍ക്കും ഫാത്തിമ ഹാദിയ 392 മാര്‍ക്ക് നേടി ടോപ്പ് പ്ലസായി. കുടാതെ മുഹമ്മദ് അബ്ദുല്‍ ബഷീര്‍ എന്ന കുട്ടി നാനൂറില്‍ 394 മാര്‍ക്ക് നേടി മദ്രസയില്‍ ടോപ്പാറും ടോപ്പ് പ്ലസുകാരില്‍ ഒന്നാമതുമായി. പത്താം ക്ലാസില്‍ മൂന്ന് കുട്ടികളാണ് ടോപ്പ് പ്ലസായത്. ഏഴാം ക്ലാസില്‍ ആറു കുട്ടികള്‍ ടോപ്പ് പ്ലസായി.നാനൂറില്‍ 393 മാര്‍ക്ക് നേടി മുഹമ്മദ് അഫ്‌റാസും 392 മാര്‍ക്ക് നേടി ഹിശാം മുഹമ്മദും, മുഹമ്മദ് സിനാന്‍ 394 മാര്‍ക്കും ഫാത്തിമ റിജാ 396 മാര്‍ക്ക് നേടി ടോപ്പ് പ്ലസായിട്ടുണ്ട്. കൂടാതെ ഫാത്തിമത്തുല്‍ മര്‍വ എം.കെ (392)മാര്‍ക്ക്, ഫാത്തിമ കെ (393) മാര്‍ക്ക് നേടി ഈ ടോപ്പ് പ്ലസിലുണ്ട്.
0 Comments