വൈദ്യുതി വകുപ്പിന്റെ അനാസ്ഥ, ഗര്‍ഭിണിയായ പശു ഷോക്കേറ്റ് മരിച്ചു

വൈദ്യുതി വകുപ്പിന്റെ അനാസ്ഥ, ഗര്‍ഭിണിയായ പശു ഷോക്കേറ്റ് മരിച്ചു


കാഞ്ഞങ്ങാട്: വൈദ്യുതി വകുപ്പി ന്റെ അനാസ്ഥയില്‍ വയലില്‍ പൊട്ടി വീണ വൈദ്യുതി കമ്പില്‍ നിന്നും ഷോക്കേറ്റ് ഗര്‍ഭിണിയായ പശു ചത്തു. പശുവിനെ വയലില്‍ കെട്ടാന്‍ കൊണ്ടു പോകുകയായിരുന്ന ഉടമ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയും ചെയ്തു. തായന്നൂര്‍ ടൗണിലെ കര്‍ഷകനായ മാധവന്‍ നമ്പ്യാരുടെ മൂന്നര വയസുള്ള പശുവാണ് ചത്തത്. ഇന്ന് രാവിലെ പശുവിനെ മേയ്ക്കാന്‍ കൊണ്ടു പോകുമ്പോഴാണ് മാധവന്‍ നായര്‍ അല്‍പം പിറകില്‍ ആയിരുന്നത് കൊണ്ടാണ് അല്‍ഭുതകരമായി രക്ഷപ്പെട്ടത്. രാജപുരം ഇലക്ട്രിക്ക് സെക്ഷന്‍ ഓഫിസിനെതിരെ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നു നില്‍ക്കെയാണ് പൊട്ടി വീണ് കമ്പിയില്‍ ഷോക്കേറ്റ് പശു ചത്തത്.

Post a Comment

0 Comments