കാഞ്ഞങ്ങാട്: സദാചാര പൊലിസ് ചമഞ്ഞ് കോളേജ് വിദ്യാര്‍ഥിനിയുടെയും യുവാവിന്റെയും വിഡിയോ എടുക്കാന്‍ ശ്രമിച്ചു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട് എട്ടു പേരെ ബേക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തു. ഒരു സ്വാശ്രയ കോളേജിലെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാര്‍ഥിനിയെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ ബേക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തു. പെരിയ സ്വദേശികളായ രാധാകൃഷ്ണന്‍, ശ്യാം, ശിവപ്രസാദ്, ശ്രീരാഗ്, സജിത്ത്, സുജിത്ത്, അജയ് എന്നിവരെയാണ് ബേക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരെ ജില്ലാ ആസ്പത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി എട്ടു പേരെയും റിമാന്റ് ചെയ്തു.
വ്യാഴാഴ്ചയാണ് പെരിയയില്‍ ഒരുമിച്ചു കണ്ട യുവാവിനെയും വിദ്യാര്‍ഥിനിയെയും അറസ്റ്റിലായ എട്ടു പേര്‍ ചേര്‍ന്ന് സദാചാര പൊലിസ് ചമഞ്ഞ് വീഡിയോ എടുക്കാന്‍ ശ്രമിച്ചത്.

0 Comments