
കാഞ്ഞങ്ങാട്: വിധിയുടെ കൂരമ്പുകളില്‍പ്പെട്ട് ശ്രവണ ശേഷി നഷ്ടപ്പെട്ട കാഞ്ഞങ്ങാട് അജാനുര്‍ പഞ്ചായത്തിലെ ഇട്ടമ്മല്‍ സത്യരാജ്-മിനി ദമ്പതികളുടെ മകന്‍ സനല്‍ രാജ് എന്ന സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ഇനി ശ്രവണ മധുരമായി ശബ്ദങ്ങള്‍ കേള്‍ക്കാം. കാഞ്ഞങ്ങാടുക്കാരുടെ കാരുണ്യങ്ങള്‍ കൈകള്‍ ചേര്‍ന്നപ്പോള്‍ രണ്ട് മാസങ്ങള്‍ കൊണ്ട് സ്വരൂപിച്ച പത്ത് ലക്ഷം രൂപയില്‍ എറണാകുളം ഡോക്ടര്‍ നൗഷാദ്‌സ് ഹോസ്പിറ്റലില്‍ വെച്ച് കഴിഞ്ഞ ദിവസം സനല്‍ രാജിന്റെ ക്ലോക്കിയര്‍ ഇബ്ലിമന്റ് ശസ്ത്ര ക്രിയ വിജയകരമായി നടത്തി. അജാനൂര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന സനല്‍ രാജിന് ചെണ്ട വീക്കം(മുണ്ടുവീക്കം) സംഭവിച്ച സമയത്തായിരുന്നു ശ്രവണ ശേഷി നഷ്ടപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ മുന്നിട്ടറങ്ങിയുള്ള വലിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് പത്ത് ലക്ഷം രൂപ സ്വരൂപിച്ച് സനല്‍ രാജിന്റെ കുരുന്നു ജീവിതത്തിന് മുന്നിലുള്ള പ്രധാന പ്രശ്‌നമായ ശ്രവണ വൈകല്യം മറികടന്നിരിക്കുന്നത്. ഗള്‍ഫിലെ അജ്മാനില്‍ ദിവസകൂലിക്കു ജോലി ചെയ്യുകയായിരുന്ന പിതാവ് സത്യരാജ് നാട്ടില്‍ സ്വര്‍ണപണി നിലച്ചപ്പോഴാണ് അഞ്ചു സെന്റില്‍ പണിത വീടിന്റെ കടം തീര്‍ക്കനായി ഗള്‍ഫില്‍ പോയിത്. അതിനിടയല്‍ മാനസിക സംഘര്‍ഷങ്ങള്‍ കാരണം പ്രഷര്‍ കൂടി ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചികില്‍സയ്ക്ക് ശേഷം അറുപത് ശതമാനം കാഴ്ച ശക്തി തിരിച്ചു കിട്ടിയ സത്യരാജ് മകന്റെ അസുഖത്തില്‍ വലിയ ദു:ഖത്തിലായിരുന്നു. നാട്ടുകാര്‍ വലിയ ബുദ്ധിമുട്ടി പണം സ്വരൂപിച്ചു വെങ്കിലും ഒരു ഘട്ടത്തിലും ഇത്തരം വലിയ തുകയെത്താന്‍ കഴിയില്ലെന്ന് കരുതി ഉദ്യമം ഉപേക്ഷിക്കുന്ന രൂപത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇ എന്‍ ടി ഡോക്ടര്‍മാരുടെ സംഘടന മുഖേന ചികിത്സാവശ്യത്തിലേക്ക് രണ്ട് ലക്ഷം രൂപ തന്ന് സഹായിക്കുകയും , ഓപ്പറേഷന്‍ ചാര്‍ജ്ജില്‍ ഗണ്യമായ കുറവ് വരുത്തുകയും കൂടാതെ വിലയേറിയ പല ടെസ്റ്റുകളും സൗജന്യമായി നല്‍കുകയും ചെയ്ത എറണാകുളത്തെ നൗഷാദ് ഡോക്ടര്‍ മാനുഷിക പരിഗണന വച്ചുള്ള നീക്കം സനല്‍രാജിന്റെ ശസ്ത്രക്രിയക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെട്ടു. സാമൂഹിക പ്രവര്‍ത്തകനും സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപ്പെടുകയും ചെയ്യുന്ന ബഷീര്‍ കാഞ്ഞങ്ങാട് അടക്കമുള്ളവരുടെ ശക്തമായ ഇടപ്പെടലുകളാണ് സനല്‍ രാജിന്റെ ചികില്‍സയ്ക്കായുള്ള മുതല്‍ക്കുട്ടാവുകയായിരുന്നു.
0 Comments