കാസറഗോഡ്: പുതിയ അധ്യായന വർഷത്തോടനുബന്ധിച്ച്ആലൂർ എം.ജി.എൽ സി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആലൂർ എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ കമ്മിറ്റി മുൻ വർഷങ്ങളെ പോലെ ഈ വർഷവും നോട്ട് പുസതകങ്ങൾ അടക്കമുള്ള പഠന സാമഗ്രികൾ നൽകി.
എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ പ്രതിനിധികളായ മജീദ് കടവിൽ, താജുദ്ധീൻ ആദൂർ എന്നിവർ ചേർന്ന് പി.ടി.എ പ്രസിഡണ്ട് അഹമ്മദ് മീത്തിലിന് കൈമാറി
എസ്.കെ എസ്.എസ്.എഫ് ശാഖാ പ്രസിഡണ്ടും ക്ലസ്റ്റർ സെക്രട്ടറിയുമായ ശിഹാബ്.പി, ചെർക്കള മേഖല സഹചാരി സെക്രട്ടറിയും എസ്.വൈ.എസ്.ശാഖാ ജനറൽ സെക്രട്ടറിയുമായ അബ്ദുല്ല ആലൂർ, എസ് വൈ.എസ്.പഞ്ചായത്ത് ട്രഷറർ എ.മുഹമ്മദ്, ശാഖാ ട്രഷറർ അസിസ് എ, ട്രെന്റ് സെക്രട്ടറി സഹൽ എ.കെ, ബഷീർ കടവിൽ, എ.കെ അബ്ബാസ്,അബ്ദുൾ റഹിമാൻ ഫോറൈൻ, റഷീദ് എ, ശാഖാ സെക്രട്ടറി മുഹമ്മദ് മഷൂദ്, ട്രഷറർ സിദ്ധിഖ് ബി.കെ, സഹചാരി സെക്രട്ടറി ഉസ്മാൻ അപ്പോളോ, വർക്കിംഗ് സെക്രട്ടറി രിഫായി, ശാഖ വൈസ് പ്രസിഡണ്ട് കാദർ എം.എ, ജോയിന്റ് സെക്രട്ടറി അബ്ദുല്ല എ.എം അധ്യാപികമാരായ നോനാബി ടീച്ചർ, മിസ്രിയ ടീച്ചർ ഇസ്മായിൽ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

0 Comments