ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ; യൂണിവേഴ്‌സിറ്റി കോളേജില്‍ ഇന്ന് പൊതുദര്‍ശനം

ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ; യൂണിവേഴ്‌സിറ്റി കോളേജില്‍ ഇന്ന് പൊതുദര്‍ശനം

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ ഭൗതികശരീരം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇന്ന് പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം നാളെ തിരുമലയിലെ വീട്ടുവളപ്പില്‍.

വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് ബാലഭാസ്‌കര്‍ അന്തരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. 40 വയസായിരുന്നു. കുടുംബവുമായി ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടത്. ഏക മകള്‍ രണ്ട് വയസുകാരി തേജസ്വിനി അപകടത്തില്‍ മരിച്ചിരുന്നു.

ബാലഭാസ്‌കറിന്റെ ആരോഗ്യ നിലയില്‍ ഇന്നലെ നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും പുലര്‍ച്ചെ ഹൃദയാഘാതം അനുഭവപ്പെട്ടതാണ് മരണ കാരണം. ബാലഭാസ്‌കറിനൊപ്പം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ബാലാഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. തൃശൂരില്‍ നിന്നും ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജങ്ഷന് സമീപമായിരുന്നു അപകടമുണ്ടായത്. പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. ബാലഭാസ്‌കറും കൂടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബാലാഭാസ്‌കറിന്റെ ഒന്നര വയസുകാരി മകള്‍ തേജസ്വിനി ബാല അന്ന് തന്നെ മരിച്ചിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസ് നിഗമനം.

Post a Comment

0 Comments