ബ്ലേഡ് ഇടപാടില്‍ ഇടനിലക്കാരിയായ വീട്ടമ്മയെ ക്രിമിനല്‍ കേസിലെ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തി

ബ്ലേഡ് ഇടപാടില്‍ ഇടനിലക്കാരിയായ വീട്ടമ്മയെ ക്രിമിനല്‍ കേസിലെ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തി


ഉപ്പള: ബ്ലേഡ് ഇടപാടില്‍ ഇടനിലക്കാരിയായ വീട്ടമ്മയെ ക്രിമിനല്‍ കേസിലെ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തി.  നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവാണ് ഉപ്പള കൈക്കമ്പയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സ്ത്രീയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്. ബ്ലേഡ് ഇടപാട് നടത്തുന്ന ഉപ്പള നയാബസാര്‍ സ്വദേശിനിയുടെ നിര്‍ദേശപ്രകാരമാണ് യുവാവ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സ്ത്രീയെ ഭീഷണിപ്പെടുത്തിയത്. ഇതിനുശേഷം ചില എഗ്രിമെന്റുകളില്‍ ഒപ്പുവെപ്പിക്കുകയും ചെയ്തു.

നയാബസാര്‍ സ്വദേശിനി 4 ലക്ഷം രൂപ കൈക്കമ്പയിലെ സ്ത്രീക്ക് പലിശയ്ക്ക് കൊടുത്തിരുന്നു. ഈ സ്ത്രീ ഉപ്പളയിലെ കോഴി വ്യാപാരിക്ക് പലിശക്ക് നല്‍കി. വര്‍ഷങ്ങളോളം കോഴിവ്യാപാരി പലിശയും പിന്നെ മുതലുമായി അടച്ച് ഇടപാട് അവസാനിപ്പിച്ചതായി അറിയിച്ചു. എന്നാല്‍ ഇനിയും പണം കിട്ടാനുണ്ടെന്നും കോഴിവ്യാപാരിയോട് അത് വാങ്ങണമെന്നും നയാബസാര്‍ സ്വദേശിനി കൈക്കമ്പയിലെ സ്ത്രീയോട് ആവശ്യപ്പെട്ടു. എന്നാല്‍ കോഴി വ്യാപാരി പണം അടച്ചുതീര്‍ത്തുവെന്ന് അറിയിച്ചതായി സ്ത്രീ വ്യക്തമാക്കി.

ഇതോടെ എഗ്രിമെന്റ് ഉണ്ടാക്കണമെന്ന നയാബസാര്‍ സ്വദേശിനിയുടെ ആവശ്യം കൈക്കമ്പയിലെ സ്ത്രീ അംഗീകരിച്ചില്ല. പ്രകോപിതയായ നയാബസാര്‍ സ്വദേശിനി ക്രിമിനല്‍ കേസിലെ പ്രതിയെ അയച്ച് കൈക്കമ്പയിലെ സ്ത്രീയെ ഭീഷണിപ്പെടുത്തുകയും കോഴി വ്യാപാരിയില്‍ നിന്ന് ആറ് ലക്ഷം രൂപ വാങ്ങിയതായുള്ള എഗ്രിമെന്റില്‍ ബലമായി ഒപ്പ് വെപ്പിക്കുകയും ചെയ്തു. ഈ വിവരം സ്ത്രീയുടെ മകന്‍ ഉപ്പളയിലെ മൂന്ന് പേരെ അറിയിച്ചു. ഇവര്‍ യുവാവിനെ വിളിച്ചു വരുത്തി താക്കീത്  നല്‍കി.

Post a Comment

0 Comments