തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികൾക്കിടെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴക്കെടുതികളുമായി ബന്ധപ്പെട്ട സ്ഥിതിഗതികൽ വിലയിരുത്താൻ മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
രക്ഷാപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും മുഴുകിനില്‍ക്കുമ്പോള്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരുണ്ട്. നമ്മുടെ നാടിന്‍റെ ദുരിതങ്ങളില്‍ ഭാഗഭാക്കാവാതെ പ്രശ്നങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന ഇത്തരക്കാരെ കണ്ടെത്താനും ഒറ്റപ്പെടുത്താനും നമുക്ക് കഴിയണം-മുഖ്യമന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ശക്തമായ നടപടി പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ഡാമുകളെല്ലാം തുറുവിടുകയാണെും വമ്പിച്ച പ്രളയക്കെടുതിയിലാണ് കേരളം എത്തിച്ചേരുന്നതെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കണിശതയില്ലാത്ത സന്ദേശങ്ങള്‍ പുറത്തു വിടാന്‍ പാടില്ല- മുഖ്യമന്ത്രി അറിയിച്ചു.
വൈദ്യുതി മുടങ്ങുമെന്നും പെട്രോൾ പമ്പുകൾ അടച്ചിടുമെന്നുമൊക്കെ കഴിഞ്ഞ ദിവസം വ്യാജ വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജ വാർത്ത പ്രചരിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
0 Comments