കാഞ്ഞങ്ങാട്: മുസ്ലിം യത്തീംഖാന വനിതാ വിഭാഗത്തില്‍ ഏറെക്കാലം അന്തേവാസിയായിരുന്ന അജാനൂര്‍ കൊളവയലിലെ ശമീമക്ക് യത്തീംഖാനയുടെ തണലില്‍ മംഗല്യസൗഭാഗ്യം.പരേതനായ മുഹമ്മദിന്റെയും സുലൈഖയുടെയും മകളായ ശമീമ ബാപ്പയുടെ മരണത്തെ തുടര്‍ന്ന് 2006- നവംബര്‍ എട്ടിനാണ് കാഞ്ഞങ്ങാട് യത്തീംഖാനയില്‍ അ ന്തോവാസിയായി എത്തിയത്.
യത്തീംഖാനയില്‍ നിന്ന് ഹൈസ്‌കൂള്‍ പഠനവും തുടര്‍ന്ന് തയ്യല്‍ പരിശീലനവും കഴിഞ്ഞ ശേഷം കൊളവയലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ യത്തീംഖാനയു ടെ സംരക്ഷണത്തില്‍ കഴിയുകയായിരുന്നു.അമ്പലത്തറ പാറപളളി മുന്നാം മൈലിലെ സു ലൈമാ ന്റെയും ലൈലയുടെയും മകന്‍ സുബൈറാണ് വരന്‍. അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവും വിവാഹ വസ്ത്രങ്ങളും ക്ഷണിക്ക പ്പെട്ട അതിഥികള്‍ക്കുള്ള ഭക്ഷണവും യത്തീംഖാന വകയില്‍ ഒരുക്കിയിരുന്നു. യത്തീംഖാന ഓപ്പണ്‍ ഓഡി റ്റോറയിത്തില്‍ നടന്ന നികാഹ് കര്‍മ്മത്തിന് കൊളവയല്‍ ഖത്തീബ് ആരിഫ് അഹമ്മദ് ഫൈസി കാര്‍മികത്വം വഹിച്ചു.പാറപള്ളി ഖത്തീബ് ഹസന്‍ അര്‍ഷാദ് ഖുത്തുബ നിര്‍വഹിച്ചു. യത്തീംഖാന മുന്‍ പ്രസിഡന്റ് ഏ ഹമീദ് ഹാജി സ്വാഗതം പറഞ്ഞു. യത്തീംഖാന പ്രസിഡന്‍ഫ് സി കുഞ്ഞബ്ദുല്ല പാലക്കി, വൈസ് പ്രസിഡന്റ് തെരുവത്ത് മൂസ ഹാജി, ജന.സെക്രട്ടറി മുബാറക് ഹ സൈനാര്‍ ഹാജി, സെക്രട്ടറിമാരായ ഏ.പി ഉമ്മര്‍, ഏ.കെ നസീര്‍, അഹമ്മദ് കിര്‍മാണി, ട്രഷറര്‍ പി.കെ അബ്ദുല്ലക്കുഞ്ഞി, മാനേജര്‍ ഇര്‍ഷാദ്, ഭരണസമിതി അംഗങ്ങളായ കെ അബ്ദുല്‍ ഖാദര്‍, ടി മുഹമ്മദ് അസ്ലം, ഏ.എം അബൂബക്കര്‍ ഹാജി, കെ.കെ അബ്ദുല്ല ഹാജി, സി മുഹമ്മദ് കുഞ്ഞി, കുഞ്ഞബ്ദുല്ല കല്ലുരാവി, എം ഹമീദ് ഹാജി, തെ ക്കെപ്പുറം ഏ അബ്ദുല്ല, പി.എം മുഹമ്മദ് കുഞ്ഞി, പാറപള്ളി ജമാഅത്ത് പ്രസിഡന്റ് പി.എച്ച് അബ്ദുല്‍ഖാദര്‍ ഹാജി, ജന.സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ എന്നിവരുള്‍പ്പ ടെ യത്തീംഖാന പ്രവര്‍ത്തകരും ജീവനക്കാരും അന്തേവാസികളും വിവിധ ജമാഅത്ത് ഭാരവാഹികളും വധുവരന്മാരു ടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സംബന്ധിച്ചു.യത്തീംഖാനയില്‍ താമസിച്ച് പഠിച്ച് വളര്‍ന്ന് പ്രായപൂര്‍ത്തിയായ ശേഷം വിവാഹിതയാവുന്ന മുപ്പ ത്തൊന്നമത്തെ യുവതിയാണ് ഞായറാഴ്ച വിവാഹിതയായ ശമീമ.
0 Comments