സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തിയ യുവാവ് 78000 രൂപ മോഷ്ടിച്ച് സ്ഥലംവിട്ടു

സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തിയ യുവാവ് 78000 രൂപ മോഷ്ടിച്ച് സ്ഥലംവിട്ടു




ബദിയഡുക്ക : സാധനങ്ങള്‍ വാങ്ങാന്‍ ബൈക്കില്‍ കടയിലെത്തിയ യുവാവ് 78000 രൂപ മോഷ്ടിച്ച് സ്ഥലം വിട്ടു. വിദ്യാഗിരി ശാസ്താനഗറിലെ ശശിധരന്‍ നായരുടെ കടയില്‍ നിന്നാണ് പണം കവര്‍ന്നത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. 25 വയസു തോന്നിക്കുന്ന ആളാണ് സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തിയത്. സാധനങ്ങള്‍ വാങ്ങിയ ശേഷം അരമണിക്കൂര്‍ കടവരാന്തയില്‍ ഇരുന്ന യുവാവ് പിന്നീട് സാധനങ്ങള്‍ കടയില്‍ തന്നെ വെച്ച് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പുറത്തിറങ്ങി. അല്‍പസമയം കഴിഞ്ഞ് വീണ്ടും കടയിലെത്തിയ യുവാവ് ഒരു കിലോ സവാള വേണമെന്ന് കടയുടമയോട് ആവശ്യപ്പെട്ടു. സവാളയെടുക്കാന്‍ കടയുടമ അകത്തെ മുറിയിലേക്ക് പോയപ്പോള്‍ യുവാവ് പെട്ടെന്ന് മേശവലിപ്പിലുണ്ടായിരുന്ന 78000 രൂപയടയങ്ങിയ ബാഗ് കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. ബഹളം വെച്ച് കടയുടമ പിറകെയോടിയെങ്കിലും യുവാവ് അപ്പോഴേക്കും ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ ശശിധരന്‍ നായര്‍ ബദിയഡുക്ക പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments