ആള്‍താമസമില്ലാത്ത വീട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് പീഡനം; പ്രതിക്ക് 10 വര്‍ഷം കഠിന തടവ്

ആള്‍താമസമില്ലാത്ത വീട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് പീഡനം; പ്രതിക്ക് 10 വര്‍ഷം കഠിന തടവ്


കാസര്‍കോട്: ആള്‍താമസമില്ലാത്ത വീട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. മടിക്കൈ ചെരിച്ചിലില്‍ ഇ രാജേന്ദ്ര (32)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി 10 വര്‍ഷം കഠിനതടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.  പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. 2013 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ രാജേന്ദ്രന്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. അന്നത്തെ നീലേശ്വരം സി ഐ  ആയിരുന്ന യു പ്രേമനാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്  വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

Post a Comment

0 Comments