മഞ്ചേശ്വരത്ത് നോട്ടയ്ക്ക് നാലാം സ്ഥാനം

മഞ്ചേശ്വരത്ത് നോട്ടയ്ക്ക് നാലാം സ്ഥാനം



കാത്തിരിപ്പിനും ആകാംക്ഷയ്ക്കും  വിരാമിട്ടുകൊണ്ട് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ   ജനവിധി  എത്തി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം സി ഖമറുദ്ദീന്‍ 65407 വോട്ട് നേടി വിജയിച്ചു. മൊത്തം പോള്‍ ചെയ്തവോട്ടിന്റെ 40.19 ശതമാനം വോട്ടാണ്  ഇദ്ദേഹം നേടിയത്. രണ്ടാം സ്ഥാനം ബി ജെ പി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ കരസ്ഥമാക്കി. നാല് സര്‍വ്വീസ് വോട്ടുകള്‍ ഉള്‍പ്പെടെ 57484 വോട്ട് ആണ് ബിജെപി  സ്ഥാനാര്‍ത്ഥി നേടിയത്. 35.32 ശതമാനം വോട്ട്. മൂന്നാം സ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്)  സ്ഥാനാര്‍ത്ഥി എം. ശങ്കര്‍ റൈ മാസ്റ്റര്‍ . 38233 വോട്ട് ആണ് നേടിയത്. 23.49 ശതമാനം വോട്ട്. 574 വോട്ടോടെ നോട്ട നാലാം സ്ഥാനം കരസ്ഥമാക്കി (0.35 ശതമാനം)
സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഗോവിന്ദന്‍ ആലിന്‍  താഴെ 337 വോട്ടും (0.21 ശതമാനം) ജോണ്‍ ഡിസൂസ  277 വോട്ടും (0.17 ശതമാനം), രാജേഷ് ബി  232 വോട്ടും (0.14 ശതമാനം) കമറുദ്ദീന്‍ എം സി  211 വോട്ടും (0.13 ശതമാനം) നേടി. ഒരു സര്‍വ്വീസ്  വോട്ട് അസാധുവായി.
ഉപതെരഞ്ഞെടുപ്പില്‍ 574 വോട്ടോടെ നോട്ട നാലാം സ്ഥാനം കരസ്ഥമാക്കി. ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെയടക്കം  പിന്നിലാക്കിയാണ് ഇവരിലാരുമല്ല എന്ന നോട്ട (നണ്‍  ഓഫ് ദി എബോവ്) മുന്നിലെത്തിയത്.
ഉപതെരഞ്ഞെടുപ്പില്‍  ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം സി ഖമറുദ്ദീന്‍ വിജയിച്ചതായി  മണ്ഡലം വരണാധികാരി  എന്‍ പ്രേമചന്ദ്രന്‍ പ്രഖ്യാപിച്ചു. സര്‍ട്ടിഫിക്കറ്റ് കൈമാറല്‍ ചടങ്ങില്‍ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷക  സുഷമ ഗോഡ്‌ബൊലെ  പങ്കെടുത്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

Post a Comment

0 Comments