നാലു മാസം മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ച 20 കാരി പൊള്ളലേറ്റ് മരിച്ച നിലയില്‍

നാലു മാസം മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ച 20 കാരി പൊള്ളലേറ്റ് മരിച്ച നിലയില്‍


കണ്ണൂര്‍ : തീ പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരണപ്പെട്ടു. മുഴപ്പിലങ്ങാട് ബീച്ചിന് സമീപം തസ്മി മന്‍സിലെ അഫ്ടീന (20) യാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ഗുരുതരാസ്ഥയിലുള്ള യുവതിയെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന അജ്മലുമായി നാല് മാസം മുമ്പായിരുന്നു വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. പരേതനായ പോക്കറുടെയും റഹ്മത്തിന്റെയും മകളാണ്. എടക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment

0 Comments