
കാഞ്ഞങ്ങാട്: ജില്ലയിൽ തുടരുന്ന കനത്ത മഴയിലും, ശക്തമായ കാറ്റിലും വൻ നാശനഷ്ടം. രാവണീശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ ബ്ലോക്കിനു മുകളിൽ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നേകാലോടെ കൂറ്റൻ കാറ്റാടി മരം കടപുഴകി വീഴുകയായിരുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച്ച ജില്ലയിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അവധി പ്രഖ്യാപിച്ചത് വൻ ദുരന്തമാണ് ഒഴിവാക്കിയത്. ശക്തമായ കാറ്റിൽ കൊളത്തൂരിൽ കാസർകോട് ഉപജില്ലാ കലോത്സവ പന്തൽ തകർന്നെങ്കിലും ആളപായമില്ല. തുടരുന്ന മഴയിൽ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ജില്ലാ ഭരണകൂടം സ്ഥിതി നിരീക്ഷിച്ചുവരുന്നുണ്ട്.
0 Comments