
വിദ്യാനഗർ : കാസർകോട് സബ് ജില്ല കായിക മേളയിൽ നൂറ് മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആലംപാടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ സൈനുൽ ആബിദിനെ ആലംപാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (ആസ്‌ക് ആലംപാടി )സ്നേഹോപഹാരം നൽകി അനുമോദിച്ചു. വെള്ളിയാഴ്ച്ച ഉച്ചയ്‌ക്കു ശേഷം ക്ലബിൽ വെച്ച് നടന്ന ചടങ്ങിൽ മുഹമ്മദ് മേനത്ത് സൈനുൽ ആബിദിന് ഉപഹാരം കൈമാറി ചടങ്ങിൽ ക്ലബ് സെക്രട്ടറി സിദ്ദിഖ് .എം , ഗപ്പു ആലംപാടി ,ക്ലബ് ട്രഷറർ സലാം ലണ്ടൻ ,ജാബിർ ഏരിയപ്പാടി ,കാഹു ആലംപാടി ,അബൂബക്കർ (അക്കു )ആസ്‌ക് ജി സി സി ട്രഷറർ ഫൈസൽ അറഫ തുടങ്ങിയവർ പങ്കെടുത്തു.
0 Comments