
കാസര്‍കോട്; വീടുവിട്ട വയോധികന്‍ മരക്കൊമ്പില്‍ കെട്ടിതൂങ്ങുന്നതിനിടെ കയര്‍പൊട്ടി താഴെ വീണ് മരിച്ചു. മുള്ളേരിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന രാമചന്ദ്ര മണിയാണി (60)യെയാണ് വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള മരത്തിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ രാമചന്ദ്രന്‍ പിന്നീട് തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ രാമചന്ദ്രന്‍ വീണു കിടക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും കൈക്കും ആഴത്തിലുള്ള മുറിവുകള്‍ സംഭവിച്ചതായി കണ്ടെത്തി. ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ചന്ദ്രാവതി. മക്കള്‍: പ്രതാപ്, പ്രവീണ്‍. സഹോദരങ്ങള്‍: ബാലകൃഷ്ണ, സീത, ലക്ഷ്മി.
0 Comments