
മലപ്പുറം: എടവണ്ണ പത്തപ്പിരിയത്ത് ബയോ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ചുങ്കത്തറ സ്വദേശി ജോമോന്‍, ബിഹാര്‍ സ്വദേശി അജയ് എന്നിവരാണ് മരിച്ചത്.
ഒരാളുടെ നില ഗുരുതരമാണ്. എടവണ്ണ പത്തിപ്പിരിയം പെരുവില്‍ കുണ്ടിലാണ് അപകടം. റബര്‍ ഷീറ്റുകള്‍ ഉണക്കുന്ന സ്ഥാപനത്തിലെ ബയോഗ്യാസിലാണ് അപകടം സംഭവിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയടക്കമാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ഇത് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
0 Comments