ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു

ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു



ബദിയടുക്ക: റോഡരികില്‍ പുല്ലരിയുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല ബൈക്കിലെത്തിയ യുവാവ് കവര്‍ന്നു. എന്നാല്‍ മാലയുടെ പകുതി ഭാഗം മാത്രം കിട്ടിയ യുവാവ് ഇതുമായി ബൈക്കില്‍ സ്ഥലം വിട്ടു. പൈക്ക ആലങ്കോട്ടെ കൃഷ്ണഭട്ടിന്റെ ഭാര്യ ഗീതാ ഭട്ടിന്റെ മാലയാണ് കവര്‍ന്നത്. ഞായറാഴ്ച വൈകിട്ട് പശുവിന് കൊടുക്കാന്‍ റോഡരികിലിരുന്ന് ഗീത പുല്ലരിയുന്നതിനിടെ പിറകിലൂടെ ബൈക്കില്‍ വന്ന യുവാവ് വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗീത മാല മോഷണം പോകാതിരിക്കാന്‍ വലിച്ച് പിടിച്ചതോടെ പകുതി ഭാഗം മാത്രമാണ് മോഷ്ടാവിന് ലഭിച്ചത്. ഗീത ബഹളം വെയ്ക്കുന്നതിനിടെ പകുതി മാലയുമായി യുവാവ് ബൈക്കില്‍ കടന്നു കളയുകയായിരുന്നു. ഗീതയുടെ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്തു

Post a Comment

0 Comments