പ്രാര്‍ത്ഥനകളും പ്രയത്നങ്ങളും വിഫലം; കുഴല്‍ക്കിണറില്‍ രണ്ട് വയസുകാരന്‍ മരിച്ചു

പ്രാര്‍ത്ഥനകളും പ്രയത്നങ്ങളും വിഫലം; കുഴല്‍ക്കിണറില്‍ രണ്ട് വയസുകാരന്‍ മരിച്ചു


ഇന്നലെ രാത്രി 10.30 ഓടെ കുഴല്‍ക്കിണറില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പും സേനാംഗങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം അഴുകിയ നിലയിലാണെന്ന് കണ്ടെത്തിയത്.

തമിഴ്നാട് തിരിച്ചിറപ്പള്ളിയിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരന്‍ സുജിത്ത് മരിച്ചു. ഇന്നലെ രാത്രി 10.30 ഓടെ കുഴല്‍ക്കിണറില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പും സേനാംഗങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം അഴുകിയ നിലയിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്തു . കുഴല്‍ക്കിണറിലൂടെ തന്നെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 

Post a Comment

0 Comments