കേരളപ്പിറവി ദിനത്തില്‍ കളക്ടറേറ്റില്‍ 200 പേരുടെ തിരുവാതിര

കേരളപ്പിറവി ദിനത്തില്‍ കളക്ടറേറ്റില്‍ 200 പേരുടെ തിരുവാതിര




കാസർകോട്: കേരളപ്പിറവി ദിനത്തില്‍ കളക്ടറേറ്റില്‍  200 വനിതകള്‍ അണിനിരക്കുന്ന തിരുവാതിര സംഘടിപ്പിക്കും. രാവിലെ 9.30 ആണ്  തിരുവാതിര നടത്തുന്നത്.  ജില്ലാ  ഭരണകൂടം,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ലയണ്‍സ് ക്ലബ് കാസര്‍കോട്,കളക്ടറേറ്റ്  സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തിരുവാതിര അരങ്ങേറുന്നത്. തുടര്‍ന്ന് 10.30ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എഴുത്തുകാരനായ ജിനേഷ് കുമാര്‍ എരമത്തിന്റെ പ്രഭാഷണവും നടത്തും.

Post a Comment

0 Comments