ബദിയടുക്ക: സര്‍ക്കാര്‍ സ്ഥലം കയ്യേറി വീട് നിര്‍മാണം ആരംഭിച്ച ഗൃഹനാഥനെതിരെ പോലീസ് കേസെടുത്തു. ബാഡൂര്‍ വില്ലേജ് ഓഫീസര്‍ സുജാതയുടെ പരാതിയില്‍ പാടലടുക്കിലെ മുഹമ്മദിനെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. സര്‍ക്കാറിന്റെ അധീനതയില്‍ പാടലടുക്കയിലുള്ള അഞ്ച് സെന്റ് റവന്യൂ സ്ഥലം മുഹമ്മദ് കയ്യേറി വീട് നിര്‍മിക്കാന്‍ ആരംഭിച്ചുവെന്നാണ് പരാതി. തറയുടെ നിര്‍മാണം പൂര്‍ത്തിയായ ശേഷം ഭിത്തികെട്ടാന്‍ തുടങ്ങിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം ബാഡൂര്‍ വില്ലേജോഫീസറെ അറിയിച്ചു. തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച് നിജസ്ഥിതി ബോധ്യപ്പെട്ട വില്ലേജോഫീസര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുഹമ്മദിന് സ്വന്തം പേരില്‍ പത്ത് സെന്റ് സ്ഥലവും വീടുമുണ്ട്. ഇതിനു പുറമെയാണ് അഞ്ച് സെന്റ് സര്‍ക്കാര്‍ സ്ഥലം കയ്യേറി മറ്റൊരു വീട് നിര്‍മിക്കാനുള്ള ശ്രമം നടന്നത്
0 Comments