കലോത്സവ വേദിയിൽ രണ്ട് ദിവസങ്ങളിലായി തളർന്നുവീണത് നിരവധി മത്സരാർത്ഥികൾ

കലോത്സവ വേദിയിൽ രണ്ട് ദിവസങ്ങളിലായി തളർന്നുവീണത് നിരവധി മത്സരാർത്ഥികൾ




കാഞ്ഞങ്ങാട്: ഐങ്ങോത്തെ പ്രധാന വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന മൊഞ്ചായെങ്കിലും ഒപ്പന അവതരിപ്പിച്ചതിന് ശേഷം പല കുട്ടികളും തളര്‍ന്നു വീണു. തളര്‍ന്ന് വീണവരെ വെല്‍ഫയര്‍ കമ്മിറ്റിയുടെ കീഴില്‍ പ്രധാന വേദിക്ക് സമീപം ഒരുക്കിയ പ്രഥമ ശുശ്രൂഷ കേന്ദ്രത്തില്‍ എത്തിച്ച് പരിചരണം നല്‍കി. കൂടുതല്‍ പരിശോധന അവശ്യമുള്ളവരെ നഗരസഭാ ലൈബ്രറിയില്‍ ആരോഗ്യ വകുപ്പ് ഒരുക്കിയ പ്രത്യേക ക്ലിനിക്കില്‍ കൊണ്ട് പോയി ചികിത്സ ലഭ്യമാക്കി. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ജില്ലാ ആശുപത്രിയിലെത്തും മാറ്റി. കലോത്സവത്തിന്റെ ആദ്യ ദിവസം 14 പേരെയും രണ്ടാം ദിവസം 25 പേരെയുമാണ് ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സ് സേവനം വിവിധ സംഘടനകളും വ്യക്തികളും സൗജന്യമായാണ് നല്‍കുന്നത്.

Post a Comment

0 Comments