മാധ്യമ പ്രവർത്തകനായ യുവാവിനെ അപകീർത്തിപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയതായി പരാതി

മാധ്യമ പ്രവർത്തകനായ യുവാവിനെ അപകീർത്തിപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയതായി പരാതി



കാഞ്ഞങ്ങാട്: ഓൺലൈൻ മാധ്യമമെന്ന വ്യാജേന മാധ്യമ പ്രവർത്തകനായ യുവാവിനെ അപകീർത്തിപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയതായി പരാതി.
കാഞ്ഞങ്ങാട്ടെ മലയാളം ടുഡേ  ലേഖകനായ ഇ.കെ. പ്രശോഭ് കുമാറാണ് ഇതു സംബന്ധിച്ച് ഹോസ്ദുർഗ് പോലീസിൽ പരാതി നൽകിയത്. കാസർഗോഡ് സ്വദേശി സാദത്ത് എന്നയാളാണ് വ്യാജ പ്രചരണം നടത്തിയത്. കാഞ്ഞങ്ങാട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ വ്യാജ മീഡിയാ പാസ് ഉണ്ടാക്കിയതിന് സാദത്തിന്റെ പേരിൽ പോലിസ് അന്വേഷണം നടക്കുന്ന കാര്യം റിപ്പോർട്ട് ചെയ്തതിന്റെ വിരോധത്തിലാണ് പ്രശോഭ് കുമാറിനെതിരെ വ്യാജ പ്രചരണമുണ്ടായത്.

Post a Comment

0 Comments