പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ചു; നാലുപേരിൽ ഒരാൾ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ചു; നാലുപേരിൽ ഒരാൾ അറസ്റ്റിൽ



കൊല്ലം അഞ്ചലിൽ പ്രായം പൂർത്തിയാകാത്ത പെൺകുട്ടിയെ സൗഹൃദം നടിച്ചു പീഡിപ്പിച്ച നാലുപേരിൽ ഒരാൾ അറസ്റ്റിൽ. അഞ്ചൽ ഏരൂർ കരിമ്പിൻകോണം അഭയംസായിൽ ആകാശ് രാജ്(23)നെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്.  

പെൺകുട്ടിയെ കാണാതായിരുന്നതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മ അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ പെൺകുട്ടി തിരികെ വീട്ടിൽ എത്തി. തുടർന്ന് അഞ്ചൽ പൊലീസ് പെൺകുട്ടിയൊടു കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.   

പെൺകുട്ടിയുമായി മുൻപരിചയം ഉണ്ടായിരുന്ന ആകാശ് രാജ് സൗഹൃദം നടിച്ച് വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. ഫേസ്ബുക്കിലുടെ സൗഹൃദത്തിലായ മൂന്ന് പേർ കൊല്ലം, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചതായും പെൺകുട്ടി പൊലീൽ മൊഴി നൽകി. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിട്ടുണ്ട്. 

പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ആകാശിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പെൺകുട്ടി പ്രതികൾക്കെതിരെ കോടതിയിൽ രഹസ്യമൊഴി നൽകി. 

Post a Comment

0 Comments