മലയാളികൾക്കെതിരായ കർണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എ.ജി.സി ബഷീർ

LATEST UPDATES

6/recent/ticker-posts

മലയാളികൾക്കെതിരായ കർണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എ.ജി.സി ബഷീർ


കാസർകോട്: മംഗലാപുരം കലാപത്തിനു പിന്നിൽ മലയാളികളാണെന്ന കർണാടക ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പ്രസ്താവന തികച്ചും അധിക്ഷേപാർഹവും നിരുത്തരവാദപരവുമാണെന്ന് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീർ പ്രസ്താവിച്ചു. മലയാളി സമൂഹത്തെ ആകമാനം ആക്ഷേപിക്കുന്ന ഈ പ്രസ്താവന പിൻവലിച്ച് മാപ്പു പറയാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൗരത്വ ബില്ല് എത്രമാത്രം ഭീകരമാണ് എന്നതിന് ഒരു സൂചനയാണ് യഥാർത്ഥത്തിൽ മംഗലാപുരത്തും  കർണാടകയിലെ പല ഭഗങ്ങളിലും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. എത്രമാത്രം ഫാസിസ്റ്റ് സമീപനത്തോടെയാണ് കർണാടക പോലീസ് ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്ന പ്രതിഷേധക്കാരോട് കാണിച്ചു കൊണ്ടിരുന്നത്. ഏറ്റവുമൊടുവിൽ കാസർകോട്ടെ പ്രധാനപ്പെട്ട ദൃശ്യ മാധ്യമ പ്രവർത്തകരെയെല്ലാം കർണാടക പോലീസ് അകാരണമായി തടങ്കലിൽ വെച്ചിരിക്കുകയാണ്. ഇത് തികച്ചും ഫാസിസ്റ്റ് ഭീകരമായ പ്രവർത്തനമായി മാത്രമേ വിലയിരുത്താൻ പറ്റുകയുള്ളൂ.
പത്ര സ്വാതന്ത്ര്യത്തിനും ജനങ്ങൾക്ക് അറിയാനുള്ള അവകാശത്തിനും എതിരെയുള്ള കടുത്ത നീതിനിഷേധമാണ് ഇതിലൂടെ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കലാപം നിയന്ത്രിക്കാൻ കഴിയാത്ത ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയാനുള്ള മര്യാദയാണ് കാണിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തികച്ചും അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്ന മാധ്യമപ്രവർത്തകരെ വിട്ടയക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് കേരള മുഖ്യമന്ത്രിക്ക് അയച്ച ഫാക്സ് സന്ദേശത്തിൽ എ.ജി.സി ബഷീർ ആവശ്യപ്പെട്ടു.

--

Post a Comment

0 Comments