പോലീസുകാരനും കുടുംബവും സഞ്ചരിച്ച കാര്‍ പത്തടി താഴ്ചയിലേക്ക് മറിഞ്ഞു; ഒഴിവായത് വന്‍ദുരന്തം

LATEST UPDATES

6/recent/ticker-posts

പോലീസുകാരനും കുടുംബവും സഞ്ചരിച്ച കാര്‍ പത്തടി താഴ്ചയിലേക്ക് മറിഞ്ഞു; ഒഴിവായത് വന്‍ദുരന്തം

ബദിയടുക്ക; പോലീസുകാരനും കുടുംബവും സഞ്ചരിച്ച കാര്‍ പത്തടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഇവരെല്ലാം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഞായറാഴ്ച രാവിലെ പള്ളത്തടുക്ക അയ്യപ്പഭജനമന്ദിരത്തിന് സമീപമാണ് അപകടമുണ്ടാത്. ബജ്‌പെ പോലീസ് സറ്റേഷനിലെ പോലീസുകാരന്‍ സന്തോഷും ഭാര്യയും ബന്ധുവുമാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ വിടഌയില്‍ നിന്ന് മുള്ളേരിയയിലെ തറവാട് വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. തിരിച്ചുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പത്തടിതാഴ്ചയിലേക്ക് മറിയുകയാണുണ്ടായത്. ഭാഗ്യം കൊണ്ടാണ് വലിയൊരു ദുരന്തം വഴിമാറിയത്.

Post a Comment

0 Comments