കുടുംബകോടതി ഉത്തരവ് ലംഘിച്ച് ഭാര്യക്ക് മര്‍ദനം; ഭര്‍ത്താവിനെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

കുടുംബകോടതി ഉത്തരവ് ലംഘിച്ച് ഭാര്യക്ക് മര്‍ദനം; ഭര്‍ത്താവിനെതിരെ കേസ്

കാസര്‍കോട്; കുടുംബകോടതിയുടെ ഉത്തരവ് ലംഘിച്ച് ഭാര്യയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. അണങ്കൂര്‍ ടി വി സ്റ്റേഷന്‍ റോഡിലെ വാടകവീട്ടില്‍ താമസിക്കുന്ന ടി എ സുനിത(32)യുടെ പരാതിയില്‍ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി സത്യപാലനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ജനുവരി നാലിന് സത്യപാലന്‍ വാടകവീട്ടില്‍ അതിക്രമിച്ചുകയറി സുനിതയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. സത്യപാലനെതിരെ കുടുംബകോടതിയില്‍ ഗാര്‍ഹികപീഡനനിരോധനകേസ് നിലവിലുണ്ട്.സത്യപാലന്‍ സുനിതയുടെ താമസസ്ഥലത്ത് പ്രവേശിക്കാനോ ഉപദ്രവിക്കാനോ പാടില്ലെന്ന് കുടുംബകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ചാണ് സത്യപാലന്‍ സുനിത താമസിക്കുന്ന വാടകവീട്ടില്‍ അതിക്രമിച്ചുകയറിയത്.

Post a Comment

0 Comments