ഇഖ്‌ബാൽ സ്റ്റുഡന്റ്സ് പ്രീമിയർ ലീഗ്'20;ലോഗോ പ്രകാശനം ചെയ്‌തു

ഇഖ്‌ബാൽ സ്റ്റുഡന്റ്സ് പ്രീമിയർ ലീഗ്'20;ലോഗോ പ്രകാശനം ചെയ്‌തു


കാഞ്ഞാങ്ങാട് : ഇഖ്ബാൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 2019-20 പ്ലസ്‌ടു ബാച്ചിലെ വിദ്യാർത്ഥികൾ തങ്ങൾക്കിടയിലെ ഫുട്‌ബോൾ പ്രതിഭകളെ അണിനിരത്തി സംഘടിപ്പിക്കുന്ന ഇഖ്ബാൽ സ്റ്റുഡൻ്റ്സ് പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം നടന്നു.


അരയാൽ സെവൻസിന്റെ പ്രൗഢ ഗംഭീരമായ കലാശപോരാട്ടത്തിന്റെ വേദിയിൽ വെച്ചാണ് ലോഗോ പ്രകാശനം നടന്നത്.

കാസർഗോഡ് എംപി ശ്രീ രാജ്മോഹൻ ഉണ്ണിത്താനിൽ നിന്ന്  വിദ്യാർത്ഥികളായ മുഫീദ്,അംജദ്, മർജാൻ,സായിദ്,ഷാസിൽ എന്നിവർ ലോഗോ ഏറ്റ്വാങ്ങിയാണ് ലോഗോ പ്രകാശനം നടത്തിയത്.

ചടങ്ങിൽ വ്യാവസായ പ്രമുഖൻ മെട്രോ മുഹമ്മദ് ഹാജി, നഗരസഭാ ചെയർമാൻ വിവി രമേഷൻ, ഹോസ്‌ദുർഗ് സബ് ഇൻസ്‌പെക്ടർ മുകുന്ദൻ, നഗരസഭാ കൗൺസിലർ എംപി ജാഫർ,തെരുവത്ത് മൂസാഹാജി തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ സംബന്ധിച്ചു


ജനുവരി 18,19 തിയ്യതികളിലായി ഇഖ്ബാൽ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് ആറ് ടീമുകളിലായി പ്ലസ്‌ടു ബാച്ചിലെ ഫുട്‌ബോൾ പ്രതിഭകൾ മാറ്റുരയ്‌ക്കുന്ന ഇഖ്‌ബാൽ സ്റ്റുഡൻ്റ്സ് പ്രീമിയർ ലീഗ്'20 അരങ്ങേറും.

( ജാഫർ കാഞ്ഞിരായിൽ )

Post a Comment

0 Comments