കെ എസ് ആര്‍ ടി സി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു; ചികിത്സാചിലവ് നല്‍കാതെഅധികൃതരുടെ അവഗണന

കെ എസ് ആര്‍ ടി സി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു; ചികിത്സാചിലവ് നല്‍കാതെഅധികൃതരുടെ അവഗണന


കാഞ്ഞങ്ങാട്; കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞു വീണു. കാഞ്ഞങ്ങാട്ട് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസിന്റെ ഡ്രൈവര്‍ ദേളി സ്വദേശി പി ആനന്ദാ (52) ണ് കുഴഞ്ഞു വീണത്.ശനിയാഴ്ച രാവിലെ ചെമ്മനാട് ബസ് കാത്തിരുപ്പ് കേന്ദ്രത്തിനടുത്താണ് സംഭവം. ഈ സമയം ബസില്‍ 35 ഓളം യാത്രക്കാരുണ്ടായിരുന്നു. ബസ് കണ്ടക്ടര്‍ ഗോപാലകൃഷ്ണകുറുപ്പും മറ്റും ചേര്‍ന്ന് ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ കുഴഞ്ഞു വീണ ഡ്രൈവര്‍ക്ക് പ്രാഥമിക ചികിത്സാ ചിലവ് അനുവദിച്ചില്ല. ആശുപത്രിയില്‍ വിവിധ പരിശോധനകള്‍ക്കായി 835 രൂപയാണ് മുടക്കേണ്ടിവന്നത്. എന്നാല്‍ ഈ പണം അനുവദിക്കാന്‍ കാസര്‍കോട് ഡിപ്പോ അധികൃതര്‍ തയ്യാറായില്ലെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടു. സാധാരണ പ്രാഥമിക ചികിത്സയ്ക്ക് ആവശ്യമായ തുക അനുവദിക്കാന്‍ കെഎസ്ആര്‍ടിസിക്ക് നിയമപരമായി അവകാശമുണ്ട്.എന്നാല്‍ ആനന്ദിന്റെ കാര്യത്തില്‍ അധികൃതര്‍ നിഷേധാത്മകസമീപനം സ്വീകരിച്ചത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

Post a Comment

0 Comments