LATEST UPDATES

6/recent/ticker-posts

ബുധനാഴ്ചത്തെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായേക്കും

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബുധനാഴ്ച നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് ബുധനാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച അര്‍ധരാത്രി വരെ 24 മണിക്കൂറാണ് പണിമുടക്ക്.

സര്‍ക്കാര്‍ ജീവനക്കാര്‍ പൂര്‍ണമായും പണിമുടക്കിനോട് സഹകരിക്കുമെന്നും. കെ.എസ്.ആര്‍.ടി.സി ബസുകളും, സ്വകാര്യ ബസുകളും സര്‍വീസ് നടത്തില്ലെന്നും സി.ഐ.ടി.യു നേതൃത്വം അവകാശപ്പെടുന്നു. മാത്രമല്ല വ്യാപാരികള്‍ പണിമുടക്കിനോട് സഹകരിക്കുന്ന നിലപാടിലാണെന്നും സി.ഐ.ടി.യു അവകാശപ്പെട്ടു.

25 യൂണിയനുകളാണ് പണിമുടക്കുന്നത്. സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരെ കൂടാതെ ബാങ്ക് ജീവനക്കാരുടെ സംഘടനകളും പണിമുടക്കും. ബാങ്ക് ഓഫിസര്‍മാരുടെ ഏറ്റവും വലിയ സംഘടനയായ ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെങ്കിലും ക്ലറിക്കല്‍ ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് അറിയുന്നത്.

Post a Comment

0 Comments