കാഞ്ഞങ്ങാട്: സെവൻസ് ഫുട്ബോൾ ചരിത്രത്തിൽ ഇന്നേ വരെ കാണാത്ത വർണ്ണ വിസ്മയ കാഴ്ചകളുമായി സെവൻസ് രംഗത്തെ മികച്ച 16 ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ആസ്പയർ സിറ്റി പടന്നക്കാട് അഭിമാന പുരസരം ആദിത്യമരുളുന്ന 550,000 രൂപ പ്രൈസ് മണിക്കും ആസ്പയർ ചാമ്പ്യൻസ് ട്രോഫിക്കും വേണ്ടിയുള്ള MFA അംഗീകൃത ഒന്നാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മാമാങ്കം ഫെബ്രുവരി 21 മുതൽ ഐങ്ങോത്ത് സംസ്ഥാന സ്കൂൾ കലോത്സവ ഗ്രൗണ്ടിൽ വെച്ച് നടക്കും. ടൂർണ്ണമെൻറിന്റെ ലോഗോ പ്രകാശനം അരയാൽ ടൂർണ്ണമെന്റ് ഫൈനലിൽ വെച്ച് സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യം അബൂബക്കർ സേഫ് ലൈൻ
എം.എഫ്.എ പ്രസിഡന്റ് സയീദ് ജീ എസ്,ആസ്പയർ സിറ്റി ക്ലബ് പ്രസിഡണ്ട് സത്യൻ പടന്നക്കാടും സെക്രട്ടറി റസാഖ് തായിലക്കണ്ടിയും മറ്റ് ക്ലബ് ഭാരവാഹികളും കൂടി നിർവഹിച്ചു.
0 Comments