അറുപതുവര്‍ഷത്തിലേറെയായി ഉപയോഗിച്ചുവരുന്ന വഴി സ്വകാര്യവ്യക്തി അടച്ചു; പാര്‍വതിയമ്മയും കുടുംബവും ഒറ്റപ്പെട്ടു

LATEST UPDATES

6/recent/ticker-posts

അറുപതുവര്‍ഷത്തിലേറെയായി ഉപയോഗിച്ചുവരുന്ന വഴി സ്വകാര്യവ്യക്തി അടച്ചു; പാര്‍വതിയമ്മയും കുടുംബവും ഒറ്റപ്പെട്ടു

കുറ്റിക്കോല്‍;  അറുപതുവര്‍ഷത്തിലേറെയായി ഉപയോഗിച്ചുവരുന്ന വഴി  സ്വകാര്യവ്യക്തി അടച്ചതോടെ കുറ്റിക്കോല്‍ ചായിത്തടുക്കത്തെ  96 കാരിയായ പാര്‍വതിയമ്മയും കുടുംബവും പുറത്തിറങ്ങാനാകാതെ ഒറ്റപ്പെട്ടു.  ചായിത്തടുക്കം പഞ്ചായത്ത് റോഡില്‍ നിന്ന് 200 മീറ്റര്‍ ദൂരമാണ് പാര്‍വതിയമ്മയുടെ വീട്ടിലേക്കുള്ളത്. ഈ വഴിയാണ് സ്വകാര്യ വ്യക്തി അടച്ചത്.  വഴി അടച്ചതിന് പുറമെ  ഈ സ്ഥലത്ത് കൂടി റോഡുംനിര്‍മിച്ചിരിക്കുകയാണ്.  കുടുംബ സ്വത്ത് ഭാഗിച്ചപ്പോള്‍ റോഡ് സ്ഥിതി ചെയ്യുന്ന ഭാഗം മറ്റൊരാളുടെ പേരിലാക്കിയിരുന്നുവെങ്കിലും വഴി മുടക്കിയിരുന്നില്ല. പിന്നീട് ഭൂമി മറ്റൊരാള്‍ക്ക് വിറ്റപ്പോഴും ആരും തടസം നിന്നില്ല. പ്രതീക്ഷിക്കാതെയാണ് അയല്‍വാസി റോഡ് അടച്ചത്. സ്ഥലത്തെ രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധിയും നിലവിലുള്ള റോഡ് തടസ്സപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടെങ്കിലും വ്യക്തി വഴങ്ങിയില്ല. പകരം പറമ്പില്‍ നിന്ന് മാറി മറ്റൊരു വഴി നല്‍കാന്‍ തയ്യാറായെങ്കിലും അത് വീട്ടുകാര്‍ക്ക് ഉപകാരപ്പെടുന്നില്ല.  നിത്യരോഗിയായ പാര്‍വതിയമ്മക്ക് ആശുപത്രിയില്‍ പോകാനും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും ഇത് മൂലം ഏറെ പ്രയാസം നേരിടുന്നു.  സ്വകാര്യ വ്യക്തി അടച്ച വഴി പുന:സ്ഥാപിച്ച് കിട്ടാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട്  പാര്‍വതിയമ്മ ജില്ലാ കലക്ടര്‍ക്കും സ്ഥലം എം എല്‍ എക്കും പരാതി നല്‍കി.

Post a Comment

0 Comments