
ബദിയടുക്ക: ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രധാന ടൗണുകളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നടപടി തുടങ്ങി. ആദ്യഘട്ടമെന്ന നിലയില്‍ എന്‍മകജെ പഞ്ചായത്തിലെ പെര്‍ള ടൗണില്‍ നിലവിലെ പോലീസ് എയ്ഡ് പോസ്റ്റ് നവീകരിക്കുകയും ചില സ്വകാര്യ വ്യക്തികളുടെ സഹായത്തോടെ അഞ്ചിടങ്ങളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തു. അതിര്‍ത്തിയായതിനാല്‍ മണല്‍ കടത്തും അനിഷ്ട സംഭവങ്ങളും ഈ ഭാഗത്ത് പതിവായ സാഹചര്യത്തിലാണ് സി സി ടി വി നിരീക്ഷണം ഏര്‍പ്പെടുത്തിയത്. പെര്‍ള ടൗണ്‍ മുതല്‍ കര്‍ണാടക അതിര്‍ത്തിവരെ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. രണ്ടാംഘട്ടമായി നീര്‍ച്ചാല്‍ ടൗണില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹായത്തോടെ ക്യാമറകള്‍ സ്ഥാപിക്കും. ഈ ഭാഗത്ത് അടിക്കടി അക്രമങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളും ഉണ്ടാകുന്നത് തടയുകയും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുകയുമാണ് ലക്ഷ്യം. ബദിയടുക്ക ടൗണില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി പഞ്ചായത്ത് അധികൃതരുടെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും യോഗം വിളിച്ച് ബദിയടുക്ക ടൗണില്‍ ക്യാമറകള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് സി ഐ അറിയിച്ചു.
0 Comments