കാഞ്ഞങ്ങാട്: അജാനൂർ ഗവ. മാപ്പിള എൽ പി സ്കൂളിലെ വിവാദ വീഡിയോക്കെതിെര വിദ്യാഭ്യാസ വകുപ്പ് നിയമ നടപടിക്കൊരുങ്ങുന്നു. സ്കൂളിലെ അധ്യാപകരോടുള്ള വിരോധം തീർക്കുന്നതിന് വേണ്ടി കുട്ടികളെ മന:പൂർവ്വം അശ്രദ്ധയോടെ റെയിൽ പാളം മുറിച്ചു കടക്കുന്നതിന് പ്രേരിപ്പിക്കുകയും, അത് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സ്കൂൾ വാൻ ഡ്രൈവറും, എസ് എം സി മെമ്പറുമായ വ്യക്തിയെ വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദ്ധേശ പ്രകാരം ഡ്രൈവർ സ്ഥാനത്തു നിന്നും, എസ് എം സി കമ്മിറ്റിയിൽ നിന്നും അടിയന്തിര പ്രാധാന്യത്തോടെ നീക്കം ചെയ്തു. സ്കൂളിനെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയതിന് ഇദ്ധേഹത്തിനെതിരെ വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദ്ദേശപ്രകാരം പ്രധാനധ്യാപകൻ ഇന്ന് പോലീസിൽ പരാതി നൽകും. സോഷ്യൽ മീഡിയയുടെ ദുരുപയോഗം, കുട്ടികളെ അശ്രദ്ധയോടെ അപകടകരമാംവിധം റെയിൽ ട്രാക്കിൽ കയറ്റി വിടൽ, കുട്ടികളുടെയും രക്ഷിതാക്കളുടെയും സമ്മതം കൂടാതെ കുട്ടികളുടെ വീഡിയോ പകർത്തൽ, അത് സ്വാർത്ഥ താൽപര്യത്തിന് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കൽ', ഗവ.സ്ഥാപനത്തെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചേക്കും
0 Comments