അബൂദാബി: കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി അബുദാബിയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് കാഞ്ഞങ്ങാടൻ സംഗമത്തിന് വിപുലമായ പരിപാടികൾ ആണ് സ്വാഗത സംഘം ഒരുക്കിയിട്ടുള്ളത് എന്നും എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ഭാരാവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷം അബുദാബിയിൽ നടന്ന കാഞ്ഞങ്ങാടൻ സംഗമത്തിലെ പരിപാടികളെക്കാൾ മികച്ച രീതിയിൽ കലാ, കായിക, വിനോദ, വിജ്ഞാന പരിപാടികളാണ് ഇത്തവണ അണിയറയിൽ സംഘാടകർ ആസൂത്രണം ചെയ്തിട്ടുള്ളത്. കാഞ്ഞങ്ങാടും ചുറ്റുവട്ടവുമുള്ള മലയോര , തീരദേശ ഗ്രാമാന്തരീക്ഷങ്ങളെ പറിച്ച് നട്ടു കൊണ്ടുള്ള ഗ്രാമീണ കാഴ്ച്ചകളും, ചന്തകളും, ചെറുകിട കച്ചവട കേന്ദ്രങ്ങളും, പെട്ടിക്കടകളടക്കം ഉൾക്കൊള്ളിച്ചുള്ള സ്റ്റാളുകളും ഉൾപ്പെടെ ഉണ്ടാവും. കൂടാതെ വനിതാ കെ എം സി സിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന രുചികരകരമായ നൂറോളം വിഭവങ്ങളുള്ള ഭക്ഷണശാലയും ഉണ്ടാകും.
കൈമുട്ട്പ്പാട്ട്,ഒപ്പന, മണവാളനെ ആനയിക്കൽ,സംഘഗാനം,കമ്പവലി ,മാപ്പിളപ്പാട്ട്, കാരംസ് , ഡോമിനസ്,റൂബിക് ക്യൂബ് ഷൂട്ടൗട്ട് , കസേരകളി,ക്വിസ്, സ്ത്രീകൾക്കായി മൈലാഞ്ചിയിടൽ
പാചകക്കുറിപ്പ്, താരാട്ട് പാട്ട് പാടൽ, ലെമൺ സ്പൂൺ മൽസരം കുട്ടികൾക്കായി ചിത്രരചനാ മൽസരം,
പസ്സിൽസ്, ഖുർആൻ പാരായണം,കഥാ, കവിതാ പാരായണം ഉൾപ്പെടെ നിരവധി മത്സരങ്ങളും അരങ്ങേറും.
ജനുവരി 31ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ചാണ് കാഞ്ഞങ്ങാടൻ സംഗമം നടക്കുന്നത്. " മനം കുളിരും സൗഹൃദം, സ്നേഹം വിരിയും സംഗമം" എന്ന ശീർഷകത്തിൽ തന്നെയാണ് ഇത്തവണയും കാഞ്ഞങ്ങാടൻ സംഗമം അരങ്ങേറുന്നത്. സ്വാഗത സംഘ സംഘാടക സമിതി ഭാരവാഹികളുടെ അവസാന വട്ട അവലോകന യോഗം സംഗമത്തിന്റെ സജ്ജീകരണങ്ങൾ വിലയിരുത്തി.
പ്രവാസ ലോകത്ത് കാഞ്ഞങ്ങാട്ടുകാരുടെ ഏറ്റവും വലിയ സംഗമം ആണ് അബൂദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസിയുടെ നേതൃത്വത്തിൽ സൈഫ് ലൈനുമായി കൈകോർത്ത് അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ അരങ്ങേറുന്നത്.
കാഞ്ഞങ്ങാടൻ സംഗമത്തിനായി നാട്ടിൽ നിന്നും ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടറും, കാഞ്ഞങ്ങാട് സിഎച് സെന്റർ ചെയർമാനുമായ മെട്രോ മുഹമ്മദ് ഹാജി, സിഎച് സെന്റർ കൺവീനർ എ ഹമീദ് ഹാജി, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടും, കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എംപി ജാഫർ, അജാനൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ വെള്ളിക്കോത്ത്, കോടോം- ബേളൂർ പഞ്ചായത്ത് മെമ്പർ മുസ്തഫ തായന്നൂർ, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജോയിൻ സെക്രട്ടറി എസിഎ ലത്തീഫ്, കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർമാരായ ഖദീജ ഹമീദ്, ഖദീജ ഹസൈനാർ, സക്കീന യൂസുഫ്, ഷാർജ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം മുൻ ജനറൽ സെക്രട്ടറി യൂസുഫ് ഹാജി അരയിൽ കുവൈറ്റിൽ നിന്നും കുവൈറ്റ് കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് അലി മാണിക്കോത്ത് എന്നിവർ അതിഥികളായി യു എ ഇ യിൽ എത്തി.
അബൂബക്കർ സെയ്ഫ് ലൈൻ, സി എച്ച് അസ്ലം ബാവാനഗർ, നാസർ തായൽ,
ഫ്രൂട്ട് നാസർ മാണിക്കോത്ത്,
കെ.എച്ച്. ഷംസുദ്ദീൻ കല്ലൂരാവി (രക്ഷാധികാരികൾ) പി കെ അഹമ്മദ് ബല്ലാകടപ്പുറം (ചെയർമാൻ) കെ കെ സുബൈർ (കൺ) എം എം നാസർ (ട്രഷർ )
റിയാസ് സി ഇട്ടമ്മൽ,ചേക്കു അബ്ദു റഹ്മാൻ, എ ആർ കരീം കള്ളാർ, കെ ജി ബഷീർ (വൈസ് ചെയർ,) മൊയ്തീൻ ബല്ല ,ഖാലിദ് ക്ലായിക്കോട് , അഷ്റഫ് സിയാറത്തുങ്കര, അബ്ദുറഹ്മാൻ പുല്ലൂർ, എം കെ അബ്ദുറഹ്മാൻ (ജോ. കൺ) യു വി ഷബീർ, മുനീർ പാലായി, അബ്ദുറഹ്മാൻ ചേക്കു ഹാജി, ഇസ്ഹാഖ് ചിത്താരി (ഫിനാൻസ്) യാക്കൂബ് ആവിയിൽ ,കെ ജി ബഷീർ, കെ ച്ച് ഖാലിദ് ബല്ല, റംഷീദ് ആവിയിൽ ,സഹീദ് സിയാറത്തുങ്കര, മൊയ്തീൻ ബല്ല (ഡക്കറേഷൻ)മഹമൂദ് കല്ലൂരാവി,ഹനീഫ കള്ളാർ , അബൂബക്കർ കൊളവയൽ, ഷറഫുദ്ദീൻ നമ്പ്യാർ കൊച്ചി, അബ്ദുസ്സലാം കള്ളാർ, ( ഭക്ഷണം) റാഷിദ് എടത്തോട്, ഇല്യാസ് ബല്ല, മിഥിലാജ് ,ശരീഫ് എം എസ് കെ വി ,( പ്രചരണം )ബി എം ഷെരീഫ് , കബീർ കല്ലൂരാവി, നിയാസ് സി കെ,പി കെ
അബ്ദുൽ കരീം കള്ളാർ ,
റഷീദ് കല്ലഞ്ചിറ (വളണ്ടിയർ )
ശാഫി സിയാറത്തുങ്കര ഹാഷിം ആറങ്ങാടി,
അഫീഫ് കല്ലൂരാവി, നിസാർ എടത്തോട് ,ഖാലിദ് എം കെ (കല) ഫൈസൽ മഡിയൻ ,സലാം സി എച്ച്, സഹീദ് കല്ലൂരാവി,സി കെ അബ്ദുസ്സലാം (സ്പോർട്ട്സ്), കെജി ബഷീർ, മൊയ്‌ദീൻ ബല്ല, അഷ്‌റഫ് സിയാറത്തിങ്കര, എംകെ അബ്ദു റഹ്‌മാൻ, ഇബ്രാഹിം പള്ളിക്കര, ബിഎം കുഞ്ഞബ്ദുള്ള (സ്വീകരണം, ക്ഷണം) എന്നിവരാണ് കാഞ്ഞങ്ങാടൻ സംഗമത്തിന്റെ അണിയറ ശില്പികളായി പ്രവർത്തിച്ചു വരുന്നത്.
0 Comments