അതിഞ്ഞാൽ ദർഗാ ശരീഫ് മഖാം ഉറൂസിന് തുടക്കമായി

അതിഞ്ഞാൽ ദർഗാ ശരീഫ് മഖാം ഉറൂസിന് തുടക്കമായി


കാഞ്ഞങ്ങാട്:  പ്രവാചകരുടെയും മഹത്തുക്കളുടെയും ജനനം, സാന്നിധ്യം, അന്ത്യവിശ്രമസ്ഥാനം മുതലായ പരിഗണനകളാൽ ചില സ്ഥലങ്ങൾക്ക് പവിത്രത നൽകിയത് വിശുദ്ധ ഖുർആനിലും തിരുദൂതരുടെ ചര്യയിലും അനേകം തെളിവുകളുണ്ടെന്നും ആ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അനുഷ്ഠാനങ്ങളാണ് ഉറൂ സൂകളിലുടെ വിശ്വാസികൾ അനധാവനം ചെയ്യുന്നതെന്നും സമസ്ത അധ്യക്ഷനും, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങൾ പ്രസ്താവിച്ചു.അതിഞ്ഞാൽ ദർഗ്ഗാ ശരീഫ് ഉറൂസ് മതപ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് തെരുവത്ത് മൂസ്സ ഹാജി അധ്യക്ഷത വഹിച്ചു.ബി.മുഹമ്മദ്, ഖത്തീബ് മുജീബ് റഹ്മാൻ ദാരിമി, അബ്ദുൾ കരീം മൗലവി,ബശീർ വെള്ളിക്കോത്ത്, കുഞ്ഞാ ഹമ്മദ് ഹാജി പാലക്കി, അബ്ദുൾ അസീസ് മൗലവി ചക്കരക്കല്ല്,  പി.എം.ഫാറുഖ് ഹാജി, വി.കെ.അബ്ദുല്ല ഹാജി, റമീസ് മട്ടൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments