ചിക്കന്‍സ്റ്റാളില്‍ കാക്കയിറച്ചി വിറ്റു; രണ്ടുപേര്‍ പിടിയില്‍

ചിക്കന്‍സ്റ്റാളില്‍ കാക്കയിറച്ചി വിറ്റു; രണ്ടുപേര്‍ പിടിയില്‍



രാമേശ്വരം: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ചിക്കന്‍ സ്റ്റാളില്‍ കാക്കയിറച്ചി വിറ്റ രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി അറസ്റ്റ് ചെയ്തു. 150ഓളം വരുന്ന ചത്ത കാക്കകളെയും ഇവരില്‍ നിന്ന് പിടികൂടി.

ക്ഷേത്രത്തിലെ ബലിച്ചോര്‍ തിന്ന കാക്കകള്‍ ചത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. മദ്യം ചേര്‍ത്ത ഭക്ഷണം നല്‍കിയതാണ് കാക്കകള്‍ ചാകാന്‍ കാരണമായത്. കോഴിയിറച്ചിയും കാക്കയിറച്ചിയും കലര്‍ത്തിയായിരുന്നു വിറ്റിരുന്നത്.

Post a Comment

0 Comments