കാസര്‍കോട്- മംഗളൂരു റൂട്ട് കേസില്‍ കോടതി വിധി എതിരായി; കെ എസ് ആര്‍ ടി സിയെ പ്രതികൂട്ടിലാക്കി സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട്

കാസര്‍കോട്- മംഗളൂരു റൂട്ട് കേസില്‍ കോടതി വിധി എതിരായി; കെ എസ് ആര്‍ ടി സിയെ പ്രതികൂട്ടിലാക്കി സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട്



 കാസര്‍കോട്: കാസര്‍കോട്- മംഗളൂരു റൂട്ട് കേസില്‍ എതിരായി  കോടതി വിധി വന്നതോടെ കെ എസ് ആര്‍ ടി സിയെ സിയെ പ്രതികൂട്ടിലാക്കി വിജിലന്‍സ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്വകാര്യബസുകള്‍ക്ക് അനുകൂലമായി വന്ന വിധി കെ എസ് ആര്‍ ടി സി  നിയമ വിഭാഗത്തിന്റെ ഭാഗത്തുനിന്നും വന്ന ഗുരുതരമായ വീഴ്ച മൂലം സംഭവിച്ചതാണെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെ എസ് ആര്‍ ടി സിയുടെ അന്നത്തെ ചീഫ് ലോ ഓഫീസര്‍ ഡി ഷിബുകുമാറിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. കെ എസ് ആര്‍ ടി സിയുടെ വാദം കോടതിയില്‍ അവതരിപ്പിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും സ്വകാര്യബസുകളുമായി ഒത്തുകളിച്ച് കേസ് തോറ്റു കൊടുത്തുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടിലാവശ്യപ്പെട്ടു. കേസ് നടത്തിയിരുന്ന ലോ ഓഫീസറെ നിര്‍ണായക തസ്തികളില്‍ നിയമിക്കരുതെന്നും വിജിലന്‍സ് സുപാര്‍ശ ചെയ്തു. ലോ ഓഫീസറായി ചുമതലയേറ്റയുടന്‍ ഷിബുകുമാര്‍ ട്രാഫിക് വിഭാഗത്തില്‍ നിന്ന് കേസ് ഏറ്റെടുക്കുകയായിരുന്നു. കേസ് നടത്തിയിരുന്ന മുതിര്‍ന്ന അഭിഭാഷകനെ മാറ്റി പകരം ജൂനിയര്‍ അഭിഭാഷകനെയാണ് നിയോഗിച്ചത്. കര്‍ണാടക ആര്‍ ടി സിയുമായി ചേര്‍ന്നാണ് കെ എസ് ആര്‍ ടി സിയുടെ ട്രാഫിക് വിഭാഗം കേസ് നടത്തിയിരുന്നത്. സുപ്രീം കോടതിയില്‍ നിന്നും കെ എസ് ആര്‍ ടി സി അനുകൂല വിധിയും നേടിയിരുന്നു. എന്നാല്‍ ചിലസ്വകാര്യബസുകളുമായി ബന്ധപ്പെട്ടവര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഈ സമയത്ത് കെ എസ് ആര്‍ ടി സിയില്‍ കേസ് നടത്തിപ്പിന്റെ ചുമതല ഉണ്ടായിരുന്നവരെ മാറ്റുകയാണുണ്ടായത്. കര്‍ണാടക ആര്‍ ടി സി  അധികൃതര്‍ കൃത്യമായി കേസ് നടത്തിയെങ്കിലും കേരളത്തിലെ അധികൃതര്‍ കോടതിയില്‍ സത്യവാങ്ങ്മൂലം  പോലും നല്‍കിയില്ലെന്നാണ് വിമര്‍ശനം. കെ എസ് ആര്‍ ടി സിക്കെതിരെ വിധിയുണ്ടായ കാര്യം കര്‍ണാടക ആര്‍ ടി സി അധികൃതരാണ് ചീഫ് ഓഫീസില്‍ അറിയിച്ചത്. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ കെ എസ് ആര്‍ ടി സി എം ഡിയോട് വിശദീകരണം ആവശ്യപ്പെട്ടു.

Post a Comment

0 Comments