
കാഞ്ഞങ്ങാട്; ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 7 കിലോ കഞ്ചാവുമായി ഒരാള്‍ എക്‌സൈസ് പിടിയിലായി. ചീമേനി പോത്താംകണ്ടം ഏച്ചിലംപാറയിലെ കാഞ്ഞിരത്തും മൂട്ടില്‍ മനുവിനെയാണ് (38) നീലേശ്വരം റെയ്ഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച എക്‌സൈസ് സംഘം പോത്താംകണ്ടത്ത് പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായി കണ്ട വാഹനം പരിശോധിച്ചപ്പോഴാണ് ചാക്കുകെട്ടുകളിലാക്കിയ നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. നീലേശ്വരം എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ സാദിഖിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സി കെ അഷറഫ്, സി സുരേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോസഫ് അഗസ്റ്റിന്‍, നിഷാദ് പി നായര്‍, വി മഞ്ചുനാഥന്‍, ടി വി ഗീത, ഡ്രൈവര്‍ വിജിത്ത് എന്നിവര്‍ കഞ്ചാവ് വേട്ടയില്‍ പങ്കെടുത്തു. മനുവിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
0 Comments