വാട്‌സാപ്പ് കോളുകള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയേക്കും

വാട്‌സാപ്പ് കോളുകള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയേക്കും

 

ദുബയ്: വാട്‌സാപ്പ് കോളുകള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയേക്കും. വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങളായ വാട്ട്സ്ആപ്പ് കോളുകള്‍, ഫേസ്ടൈം എന്നിവയുടെ നിരോധനം നീക്കുന്നതിനുള്ള ചര്‍ച്ചകള്‍ പരിഗണനയിലാണെന്ന് യു.എ.ഇ സൈബര്‍ സുരക്ഷാ മേധാവി പറഞ്ഞു.


വാട്സ്ആപ്പില്‍ നിന്നുള്ള സഹകരണത്തോടെ ഒരു നിശ്ചിത സമയത്തേക്ക് വാട്സ്ആപ്പ് തുറന്ന് ചില പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുടര്‍ന്നും പാലിക്കേണ്ട ചില നിയന്ത്രണങ്ങളെക്കുറിച്ച് പഠനത്തിലാണ് ഇപ്പോഴെന്ന് യു.എ.ഇ സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ സ്ഥാപനത്തിന്റെ തലവന്‍ മുഹമ്മദ് അല്‍ കുവൈത്തി ഗള്‍ഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എക്സ്പോയില്‍ അറിയിച്ചു. അതേസമയം പുതിയ നിയന്ത്രണങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് വ്യക്തമല്ല.

Post a Comment

0 Comments