കെസി വേണുഗോപാലിനെ വിമർശിച്ചു; രണ്ടുപേരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു

LATEST UPDATES

6/recent/ticker-posts

കെസി വേണുഗോപാലിനെ വിമർശിച്ചു; രണ്ടുപേരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു

 



കോഴിക്കോട്: 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ വിമർശിച്ച രണ്ടുപേരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. കോഴിക്കോട് വെള്ളയിൽ ബ്‌ളോക്ക് പ്രസിഡണ്ട് ആയിരുന്ന സലീം കുന്ദമംഗലം, ബ്ളോക്ക് വൈസ് പ്രസിഡണ്ട് ആയിരുന്ന അബ്‌ദുൾ റസാഖ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌.


സോഷ്യൽ മീഡിയ വഴി കെസി വേണുഗോപാലിനെ വിമർശിച്ചതിനെ തുടർന്നാണ് നടപടി. 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ കെസി വേണുഗോപാലിനെതിരെ പാർട്ടിയിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ ഒരാളെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ കഴിഞ്ഞ ദിവസം പറഞ്ഞത്.


രാഹുൽഗാന്ധി എടുക്കുന്ന തീരുമാനം നടപ്പിലാക്കുകയാണ് കെസി വേണുഗോപാൽ ചെയ്യുന്നത്. അത് എല്ലാവർക്കും വ്യക്‌തമായ കാര്യമാണെന്നുമാണ് പിജെ കുര്യൻ പറഞ്ഞത്. അതേസമയം, പാർട്ടിക്കെതിരെ തന്നെ വിമർശനം ഉന്നയിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് കോഴിക്കോട് ജില്ലാ യുഡിഎഫ് പ്രസിഡണ്ട് കെ പ്രവീൺ കുമാർ മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments