വനിതാ കോണ്‍സ്റ്റബിളിന്റെ നഗ്നചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

വനിതാ കോണ്‍സ്റ്റബിളിന്റെ നഗ്നചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

 


വനിതാ കോണ്‍സ്റ്റബിളിന്റെ നഗ്നചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മുംബൈയിലെ വനിതാ കോണ്‍സ്റ്റബിളിന്റെ ഭര്‍ത്താവിനെയാണ് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. ബന്ധുക്കള്‍ അടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പ് നിര്‍മിച്ച് ഭര്‍ത്താവ് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് വനിതാ കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ പറയുന്നത്.


മുംബൈ സ്വദേശിനിയായ വനിതാ പോലീസും പൂണെ സ്വദേശിയായ യുവാവും 2017-ലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരുമാസത്തിന് ശേഷം യുവതി പോലീസില്‍ ജോലിക്ക് ചേരാനായി മുംബൈയിലേക്ക് തിരിച്ചുവന്നു. പൂണെയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായ ഭര്‍ത്താവ് അവിടെത്തന്നെ തുടരുകയായിരുന്നു.


കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ച ശേഷം മാസത്തില്‍ ഒരുതവണ യുവതി പൂണെയില്‍ ഭര്‍ത്താവിനെ അടുത്തേക്ക് വരാറുണ്ടായിരുന്നു. ഇതിനിടെയാണ് ഭര്‍ത്താവ് വാട്‌സാപ്പിലൂടെ നഗ്നചിത്രങ്ങള്‍ അയച്ചുനല്‍കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടത്. മിക്കദിവസങ്ങളിലും ഭാര്യ മുംബൈയിലായതിനാല്‍ വാട്‌സാപ്പിലൂടെ ചിത്രങ്ങള്‍ അയക്കണമെന്നായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. ആദ്യഘട്ടത്തില്‍ യുവതി ഇതിന് വിസമ്മതിച്ചു. തുടര്‍ന്ന് ഇതേച്ചൊല്ലി വഴക്ക് പതിവായതോടെ നഗ്നചിത്രങ്ങള്‍ അയച്ചുനല്‍കാമെന്ന് യുവതി സമ്മതിക്കുകയായിരുന്നു.


ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം പലതവണ യുവതി നഗ്നചിത്രങ്ങള്‍ അയച്ചുനല്‍കി. അടുത്തിടെ യുവതി കുഞ്ഞിനെ പൂണെയില്‍നിന്ന് മുംബൈയിലേക്ക് കൊണ്ടുവന്നതോടെ ദമ്പതിമാര്‍ക്കിടയില്‍ വീണ്ടും വഴക്കുണ്ടായി. ഇതിനുപിന്നാലെയാണ് ഭര്‍ത്താവ് വാട്‌സാപ്പ് ഗ്രൂപ്പ് നിര്‍മിച്ച് ഭാര്യയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.


മാര്‍ച്ച് 11-ാം തീയതി ഡ്യൂട്ടിയിലിരിക്കെയാണ് വനിതാ കോണ്‍സ്റ്റബിള്‍ പുതിയ വാട്‌സാപ്പ് ഗ്രൂപ്പ് ശ്രദ്ധിക്കുന്നത്. ഭര്‍ത്താവ് നിര്‍മിച്ച ഗ്രൂപ്പില്‍ യുവതിയുടെ ബന്ധുക്കളെയും അംഗങ്ങളാക്കിയിരുന്നു. ഈ ഗ്രൂപ്പിലാണ് വനിതാ കോണ്‍സ്റ്റബിളിന്റെ നഗ്നചിത്രങ്ങള്‍ ഭര്‍ത്താവ് പ്രചരിപ്പിച്ചത്. ഭാര്യയെ അപകീര്‍ത്തിപ്പെടുത്താനായി മുന്‍സുഹൃത്തുമായി യുവതി നടത്തിയ ചില ചാറ്റുകളും ഭര്‍ത്താവ് ഗ്രൂപ്പില്‍ പങ്കുവെച്ചു. തുടര്‍ച്ചയായി ചിത്രങ്ങളും സന്ദേശങ്ങളും ഗ്രൂപ്പില്‍ പ്രചരിച്ചതോടെയാണ് വനിതാ കോണ്‍സ്റ്റബിള്‍ ഭര്‍ത്താവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്.


പ്രതിക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചതിനും ഐ.ടി. നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Post a Comment

0 Comments