കാഞ്ഞങ്ങാടിനെ സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റാന്‍ ടൗണ്‍ സ്‌ക്വയര്‍ നിര്‍മാണ പ്രവൃത്തി അവസാന ഘട്ടത്തില്‍

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാടിനെ സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റാന്‍ ടൗണ്‍ സ്‌ക്വയര്‍ നിര്‍മാണ പ്രവൃത്തി അവസാന ഘട്ടത്തില്‍

 


കാഞ്ഞങ്ങാട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 52 ലക്ഷം രൂപ ചിലവിട്ട് കാഞ്ഞങ്ങാട് നിര്‍മ്മിക്കുന്ന ടൗണ്‍ സ്‌ക്വയറിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍.  പുതിയകോട്ട ടൗണ്‍ഹാളിന് മുന്നില്‍ ഒരുങ്ങുന്ന ടൗണ്‍ സ്‌ക്വയറില്‍ ഇനി വൈദ്യുതീകരണം മാത്രമാണ് ബാക്കിയുള്ളത്. അവസാന ഘട്ടത്തില്‍ മരം വെച്ച് പിടിപ്പിച്ച് ടൗണ്‍ സ്‌ക്വയറിനെ മനോഹരമാക്കും. സാംസ്‌കാരിക, പൊതു പരിപാടികള്‍ നടത്താന്‍ കാഞ്ഞങ്ങാട് സ്വന്തമായി ഒരു ഇടമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഇടപെട്ട് പദ്ധതി നടപ്പിലാക്കിയത്. ഓപ്പണ്‍ സ്റ്റേജ്, ഇരിപ്പിടങ്ങള്‍, കോഫി കഫേ തുടങ്ങിയ സൗകര്യങ്ങള്‍ ടൗണ്‍ സ്‌ക്വയറില്‍ ഉണ്ടാകും. എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കും. ടൗണ്‍ സ്‌ക്വയര്‍ നിലവില്‍ വരുന്നതോടെ നഗരത്തില്‍ പൊതുപരിപാടികള്‍ക്ക് ഇടമില്ലെന്ന പരാതിക്ക് പരിഹാരമാകും.  കാഞ്ഞങ്ങാട് പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ സ്ഥല പരിമിതിയുണ്ട് .ടൗണ്‍ സ്‌ക്വയര്‍ ഒരുങ്ങുന്നതോടെ കാഞ്ഞങ്ങാടിന്റെ മുഖഛായ തന്നെ മാറുമെന്നും ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ പറഞ്ഞു.

Post a Comment

0 Comments