കാഞ്ഞങ്ങാട് ടൗണിൽ തമ്മിലടിച്ചതിന് 5 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് ടൗണിൽ തമ്മിലടിച്ചതിന് 5 പേർക്കെതിരെ കേസ്



കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത് തമ്മിലടിച്ചതിന് 5 പേർക്കെതിരെ ഹൊസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 4.15 മണിക്കാണ് കോട്ടച്ചേരി ബസ്റ്റാന്റ് പരിസരത്ത് അഞ്ചംഗ സംഘം തമ്മിലടിച്ചത്. വാഴക്കോട് തീയ്യർത്താനം ഹൗസിൽ ബി.ബിനു 40, കൊളവയൽ പുതിയ പുരയിൽ കുട്ട്യന്റെ മകൻ കെ.ഷാജി 36, കരുവളം ശ്രീഹരിയിലെ ഉദയന്റെ മകൻ ശ്രീഹരി 25, ഒഴിഞ്ഞ വളപ്പിലെ ചിറമ്മൽ മുഹമ്മദിന്റെ മകൻ സി.എച്ച്.നുസൈബ് 23, ചെർക്കള റഹ്മത്ത് മൻസിലിൽ ജമാലിന്റെ മകൻ എം.ഏ.അജ്മൽ 19 എന്നിവരാണ് ഇന്നലെ കാഞ്ഞങ്ങാട് ടൗണിൽ പൊതുജനങ്ങൾക്ക് ശല്യമാകുന്ന വിധത്തിൽ തമ്മിലടിച്ചത്. കാഞ്ഞങ്ങാട്ടെ ചുമട്ടുതൊഴിലാളികളും നയാബസാറിലെ കടയുടമകളും തമ്മിൽ നടന്ന കൂലിത്തർക്കമാണ് തമ്മിലടിയിൽ കലാശിച്ചത്.

Post a Comment

0 Comments